ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന് വിവാഹിതനാകുന്നുവെന്നു പ്രചരണം. ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസൈനും ഒന്നിക്കുന്നതായാണ് വാര്‍ത്ത. അടുത്തിടെ നടക്കുന്ന പല ചടങ്ങുകളിലും ഹൃത്വികിനൊപ്പം മുന്‍ ഭാര്യ സൂസൈനും എത്തുന്നതുകൊണ്ട് തന്നെ ആരാധകര്‍ സംശയത്തിലാണ്. ദാമ്പത്യ ബന്ധം വേര്‍പെടുത്തി രണ്ടു വഴികള്‍ തിരഞ്ഞെടുത്തവരാണ് ഇരുവരും. യാത്രകളോ പിറന്നാള്‍ പാര്‍ട്ടികളോ അങ്ങനെ എന്തുമാകട്ടെ ഹൃത്വിക്കിനൊപ്പം സൂസൈനുമുണ്ടാകും.
മമ്മൂട്ടിയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞ് ദുല്‍ഖര്‍ അല്ല; ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ
ഹൃതിക് തന്റെ കാബിലിന്റെ പ്രിവ്യൂവിന് സൂസൈനെ ക്ഷണിച്ചതും ചിത്രം കണ്ട സൂസൈന്‍ ഹൃത്വിക്കിനെ അഭിനന്ദിച്ചതും നേരത്തേ വാര്‍ത്തകളായിരുന്നു. കൂടാതെ ഹൃത്വികിനു പിറന്നാള്‍ ആശംസകള്‍ സുസൈന് നേര്ന്നതുമെല്ലാം ആരാധകര്‍ ആഘോഷിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്യുന്ന ഇവര്‍ വീണ്ടും വിവാഹിതരാകുമെന്നാണ് ബി ടൌന്‍ സംസാരം. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്.
Post Your Comments