സലിം കുമാര്‍ സംവിധാനം ചെയ്ത ‘ദൈവമേ കൈ തൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തില്‍ ആദ്യമ നായികായി പരിഗണിച്ചിരുന്നത് മമ്ത മോഹന്‍ദാസിനെയായിരുന്നു. എന്നാല്‍ പിന്നീട് മമ്തയ്ക്ക് പകരം ജയറാം കഥാപാത്രത്തിന്റെ ഭാര്യ വേഷം അവതരിപ്പിക്കാന്‍ അനുശ്രീ എത്തുകയായിരുന്നു. ഗ്രാമ സേവകനായി ജയറാം അഭിനയിക്കുന്ന ചിത്രത്തില്‍ നിര്‍മല എന്ന വീട്ടമ്മയുടെ റോളിലാണ് അനുശ്രീ അഭിനയിച്ചിരിക്കുന്നത്. ഉണ്ണായിപുരം ഗ്രാമത്തിലെ നാട്ടിന്‍പുറ ഭാര്യവേഷം അനുശ്രീ തെറ്റില്ലാത്ത വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ കഥാപാത്രങ്ങള്‍ മമ്തയേക്കാള് കൂടുതല്‍ ഇണങ്ങുക അനുശ്രീയ്ക്കാണ് എന്നുള്ളതുകൊണ്ട് ചിത്രത്തിലേക്ക് മമ്തയ്ക്ക് പകരം അനുശ്രീയെ കാസ്സ് ചെയ്യുകയായിരുന്നു. ജനുവരി 12-നു പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സലിംകുമാര്‍ തന്നെയാണ്.
Post Your Comments