സ്ത്രീ വിരുദ്ധതയുടെ പേരില്‍ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്ക് പിന്നാലെ നടി റിമ കല്ലിങ്കലും ട്രോളര്‍മാരുടെ പ്രധാന ഇരയായി മാറുകയാണ്. റിമ കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിനിടെ പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയത്. കുട്ടിക്കാലത്ത് വീട്ടില്‍ അരങ്ങേറിയ പൊരിച്ച മീന്‍കഥ വിശദീകരിച്ചതാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ ആരംഭിച്ച തന്റെ ഫെമിനിസ്റ്റ് ചിന്താഗതിയെക്കുറിച്ച് റിമ വിവരിക്കുന്നതിങ്ങനെ
“മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായത്. കൂട്ടത്തിലെ മുതിര്‍ന്ന ആളിനും രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു. 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു. തന്റെ ചോദ്യത്തില്‍ അമ്മയടക്കം എല്ലാവരും ഞെട്ടി. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണ്”.
കുട്ടിക്കാലത്ത് പൊരിച്ച മീന്‍ കിട്ടാതിരുന്ന സന്ദര്‍ഭം റിമ തന്റെ ദുരനുഭവമായി വിവരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ റിമയുടെ പരാമര്‍ശത്തെ പരിഹാസരൂപേണ വിമര്‍ശിക്കുകയാണ്. നാട്ടില്‍ പാട്ടായ റിമയുടെ പൊരിച്ച മീന്‍ സംഭവത്തെ ആസ്പദമാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെ റിമ, വിമര്‍ശിച്ച രീതിയേയും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. റിമയുടെ ‘ഹാപ്പി ഹസ്ബന്‍ഡ്സി’ലെ കഥാപാത്രം പതിവ്രതയായിരുന്നോ? എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മറുചോദ്യം
Post Your Comments