അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയേയും മോഹന്ലാലിനെയുംക്കുറിച്ചുള്ള നല്ല വാചകങ്ങള്‍ നിരവധി സംവിധായകര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില സംവിധായകര്‍ക്ക് ഒരു ദുശ്ശീലമുണ്ട്, തന്റെ സിനിമയില്‍ അഭിനയിച്ച ഏതൊരു അഭിനേതാവിനെക്കുറിച്ചും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ‘തള്ളല്‍ തള്ളും’, ഏറെ നേരം കഴിഞ്ഞിട്ടും ‘കട്ട് പറയാന്‍ മറന്നു’, ‘കണ്ണുകള്‍ നിറഞ്ഞു തുളുമ്പി’ അങ്ങനെയൊക്കെ അത് തുടരും, ഇത് സ്ഥിരമായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയത്തെക്കുറിച്ചു പറയുമ്പോഴാണ് ഇത്തരം തള്ളല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത്, എന്നാല്‍ സീനിയര്‍ സംവിധായകനായ ഫാസില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്.
ഒരു സൂപ്പര്‍ താരങ്ങളെയും ആവശ്യമില്ലാതെ പുകഴ്ത്തി ഫാസില്‍ എന്ന സംവിധായകന് കയ്യടി നേടാറില്ല, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയ പരിമിതികളൊക്കെ എല്ലാ കാലത്തും കൃത്യമായി തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഫാസില്‍ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും ജനപ്രിയ താരങ്ങളായി മുന്നേറുന്നത്. മമ്മൂട്ടിയുടെ അവസാനത്തെ ഫാസില്‍ ചിത്രം കയ്യെത്തും ദൂരത്തായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് അഭിനയിച്ചത്. വിസ്മയത്തുമ്പത്തായിരുന്നു ഫാസിലിന്റെ അവസാന മോഹന്‍ലാല്‍ ചിത്രം.
Post Your Comments