
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമായ ആമി തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സംവിധായകന്‍ കമല്‍ ചിത്രത്തില്‍ ആദ്യം ആമിയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലനെക്കുറിച്ചാണ് ഇപ്പോള്‍ നടത്തിയ ഒരു പരമാര്‍ശം വലിയ വിവാദമായി മാറിയിരുന്നു.
വിദ്യാബാലന്‍ ആമി വേഷം നിരസിച്ചതല്ലെന്നും താരം പിന്‍മാറിയതാണെന്നും കമല്‍ പറഞ്ഞിരുന്നു. ”വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്ബോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്” കമല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നു പറയാനില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം. എനിക്കു സംവിധായകനായ കമലിനു മറുപടി നല്‍കാന്‍ ആഗ്രഹമില്ല. ഞാന്‍ ഇത് സംബന്ധിച്ച എല്ലാം നേരെത്ത അവസാനിപ്പിച്ചതാണ്. അതു കൊണ്ട് ഇനി ഇതില്‍ പ്രതികരിക്കുന്നില്ലാണ് താരം പറഞ്ഞത്.
ലോഹിതദാസിന്റെ ഒരു നായിക കൂടി തിരിച്ചുവരുന്നു! മഞ്ജുവാര്യര്‍ക്ക് ഭീഷണിയാകുമോ?
Post Your Comments