പാര്‍വതിയുടെ ‘കസബ’ വിവാദത്തിനു പിന്നാലെ പുരുഷ വര്‍ഗത്തിനെതിരെ വീണ്ടും വാളെടുത്ത് നടി റിമ കല്ലിങ്കല്‍. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമാക്കാര് സ്ത്രീകളെ പരിഗണിക്കുന്നതെന്നായിരുന്നു റിമയുടെ പ്രധാന ആരോപണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കുമ്പോഴായിരുന്നു സിനിമയിലെ സ്ത്രീ വിവേചനത്തെക്കുറിച്ച് റിമ പ്രതികരിച്ചത്. നൂറ് കോടി നേടി മലയാള സിനിമയില്‍ ചരിത്രം കുറിച്ച പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെയും റിമ വിമര്‍ശിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണെന്നും റിമ പറയുന്നു. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരൊക്കേയാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നും റിമ പരിഹസിച്ചു.
Post Your Comments