ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം കൊടുത്ത കളികൂട്ടുകാരി തുളസിയുടെ മുഖം പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല, കാരണം ആ സിനിമയും തുളസി എന്ന കഥാപാത്രവും പ്രേക്ഷക മനസ്സില്‍ അത്രത്തോളം ആഴത്തില്‍ പതിഞ്ഞിരുന്നു. മോഹന്‍ലാല്‍ ആട് തോമ എന്ന മാസ് കഥാപാത്രത്തെ അതിമനോഹരമാക്കിയപ്പോള് ഭൂതകാലത്തെ തോമസ് ചാക്കോയായി കളം നിറഞ്ഞത് ഇന്നത്തെ പ്രമുഖ സംവിധായകനായ രൂപേഷ് പീതരംബാരനാണ്. കടുവാ ചാക്കോയുടെ ശിക്ഷാവിധിക്ക് വിധേയനായ തോമസ് ചാക്കോയെ സഹായിക്കാന്‍ നിഷ്കളങ്കതയുടെ മുഖവുമായി എത്തിയ തുളസി ഇന്നും നമുക്കുള്ളിലുണ്ട്. തന്റെ കളികൂട്ടുകാരി തുളസിയുമായി വീണ്ടും കണ്ടുമുട്ടിയ അനുഭവം രൂപേഷ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചപ്പോള്‍ ആ അപൂര്‍വ്വ സംഗമം പ്രേക്ഷകര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത കൗതുകമായി മാറി.
Post Your Comments