തന്റെ സഹോദരന്റെ മരണത്തിന് നീതി തേടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന് പൃഥ്വിരാജ്. രണ്ടു വർഷമായി നടത്തുന്ന ഈ സമരത്തിന് സമൂഹമാധ്യമങ്ങൾ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ടൊവിനോ ശ്രീജിത്തിനെ സമരപന്തലിൽ എത്തി സന്ദർശിച്ചിരുന്നു. ആധുനിക കാലത്ത് എല്ലാവരും മറന്നു പോകുന്ന മനുഷ്യത്വത്തെയാണ് ശ്രീജിത്ത് ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നതെന്ന് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു.
“നിങ്ങള്‍ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മള് വിലകല്പിക്കാത്ത, ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്. കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്. ഇത് നിങ്ങള്‍ ചെയ്യുന്നത് സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോരാട്ടം നിങ്ങള്‍, നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത്. നന്ദി സഹോദര. നിങ്ങള്‍ക്ക് ചുറ്റുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയതിന്. നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങള്‍ അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭ്യമാവട്ടെ. നിങ്ങളില്‍ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെ”-പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments