CinemaIndian CinemaLatest NewsMollywoodWOODs

കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ കിടന്ന 42 ദിവസം; ആരാധകരുടെ പ്രാര്‍ഥനയാണ് തന്റെയുള്ളിലെ തീ; ബാലചന്ദ്ര മേനോന്‍

ലോകത്തിന്റെ നെറുകയില്‍ മലയാള സിനിമയെ എത്തിച്ച അതുല്യ കലാകാരന്‍. ലിംക ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കി ബാലചന്ദ്രമേനോന്‍. ഈ അതുല്യ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുന്നു. 29 ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തതിനാണ് അംഗീകാരം. 26 സിനിമകള്‍ ചെയ്ത അമേരിക്കന്‍ സംവിധായകന്‍ വുഡി അലന്‍ ആണ് ആ ഗണത്തില്‍ രണ്ടാംസ്ഥാനം. മേനോന്റെ പുതിയ ചിത്രമായ ‘എന്നാലും ശരത്’ റിലീസാകുമ്ബോള്‍ ചിത്രങ്ങളുടെ എണ്ണം 30 തികയും. ഇനി ആരും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത ഈ ചരിത്ര നേട്ടത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ അതി ജീവനത്തിന്റെ പിന്നിലേ ചില കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നു.

”എന്തിന് എങ്ങനെ ഓടുന്നു എന്ന് ചോദിച്ചാല്‍ നില്‍ക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് എന്ന ഉത്തരമേ എനിക്കുള്ളൂ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിള്‍ ഞാന്‍ ആസ്വദിക്കുകയാണ്. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത ആലോചനയിലേക്ക് കടക്കും. ആ തിരക്കുകള്‍ ഒരു തരം ലഹരിപോലെയാണെനിക്ക്. ഞാന്‍ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊര്‍ജം…. നാട്ടിലും വിദേശത്തും യാത്ര ചെയ്യുമ്ബോള്‍ മലയാളികള്‍ കാണിക്കുന്ന സ്നേഹമുണ്ട്. അത് സിനിമ സമ്മാനിക്കുന്ന പ്ളാസ്റ്റിക് ബന്ധമല്ല. ഞാന്‍ 42 ദിവസം കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എനിക്ക് വേണ്ടി മനസ്സുരുകി പ്രാര്‍ഥിച്ചവരുണ്ട്. അതൊരു താരാരാധനയല്ല. ഹൃദയത്തില്‍ നിന്നുയര്‍ന്ന് ഹൃദയത്തിലേക്ക് നീളുന്ന പ്രാര്‍ഥനയാണ്… അതായിരിക്കാം എന്റെയുള്ളിലെ തീ…” ബാല ചന്ദ്ര മേനോന്‍ പറയുന്നു.

 

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button