കൊച്ചി: ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ മലയാള സിനിമയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയ സിനിമയാണ് കമല്‍ സംവിധാനം ചെയ്യുന്ന ആമി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രം കൂടിയാണിത്. വിദ്യാ ബാലനായിരുന്നു ആദ്യം മാധവിക്കുട്ടിയുടെ വേഷം ചെയ്യാം എന്ന് ഏറ്റിരുന്നത്. എന്നാല്‍ അവിചാരിതമായി വിദ്യാബാലന് ചിത്രത്തില്‍ നിന്നും പിന്മാറുകയും പകരം മഞ്ജു വാര്യര്‍ നയികയാവുകയും ചെയ്തു. അതോടെ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്ത് എത്തി. കമല്‍ എന്ന സംവിധായകന് എതിരെയും തിരക്കഥക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി.
ഒടിയനിൽ മോഹൻലാലിന് മാത്രമല്ല, മഞ്ജുവിനുമുണ്ട് മേക്കോവര്‍
എന്നാല്‍ അതെല്ലാം കഴിഞ്ഞു ചിത്രീകരണവും പൂര്‍ത്തിയാക്കി ‘ആമി’ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സിനിമയുടെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തരത്തിലുള്ള ലൈക്കോ കമന്റോ ലഭിച്ചില്ല. മഞ്ജു വാര്യരുടെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 266 ലൈക്കുകള്‍ മാത്രമാണ് ഇതുവരെ ആമിയുടെ പേജില്‍ ലഭിച്ചിരിക്കുന്നത് .മഞ്ജു വാര്യരുടെ പേജില്‍ 31K പേര് ലൈക്കു ചെയ്തിട്ടുണ്ട് . വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രം സിനിമാ ആസ്വാദകര്‍ കാത്തിരിക്കുന്നത്.
Post Your Comments