മലയാളത്തിലെ ഹാസ്യതാരം സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിൽ നിന്ന് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സെൻസർ ബോർഡിനെതിരെ സലീംകുമാർ രംഗത്ത്. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലിം കുമാര്‍ പറഞ്ഞു.
പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായം. അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്. ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാര്‍ പറയുന്നു.
ഈ സ്ഥിതി തുടർന്നാൽ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം വാങ്ങേണ്ട അവസ്ഥ വരും. ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്, ഇപ്പോഴുമുണ്ട് അഞ്ച് പശുക്കള്‍. ആ തനിക്കാണ് ഇപ്പോള്‍ പശുക്കളെ ഒഴിവാക്കേണ്ടി വന്നിരിക്കുന്നതെന്ന് സലീംകുമാര്‍ പറഞ്ഞു.
Post Your Comments