തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നിമിഷ സിനിമയിൽ തിരക്കിലാണ്. ഷെയിൻ നായകനായി എത്തുന്ന ഈട മികച്ചയാണ് നിമിഷയുടെ പുതിയ ചിത്രം. ഈ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത നിമിഷ തന്റെ ഹൃദയത്തിൽ തട്ടിയ നിമിഷത്തെ കുറിച്ച് പങ്കുവച്ചു.
നിമിഷയുടെ വാക്കുകൾ ഇങ്ങനെ ..”തൊണ്ടിമുതലിന്റെ തുടക്കത്തില്‍ നിമിഷ സജയന് എന്ന് എന്റെ പേര് എഴുതി കാണിച്ചപ്പോള്‍. എനിക്ക് തോന്നുന്നു എന്നേക്കാള്‍ സന്തോഷിച്ചത് എന്റെ മമ്മി, പപ്പ, ചേച്ചി ഇവരായിരുന്നു. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ (ഗദ്ഗദത്തോടെ നിമിഷ പറയുന്നു) എനിക്ക് ഇതിലും വലിയ സന്തോഷം ഇനി ഉണ്ടാകാനില്ല. അതൊരു പ്രൗഡ് മൊമന്റ് ആയിരുന്നു. കുഞ്ഞുനാള് മുതല്‍ എന്റെ ഒരാഗ്രഹത്തിനും അവര്‍ തടസ്സം നിന്നിട്ടില്ല.”
Post Your Comments