സഞ്ജയ് ലീല ബൻസാലിയുടെ വിവാദസിനിമ പദ്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സിനിമയുടെ പേര് പദ്മാവതി എന്നതിനു പകരം പദ്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. വരുന്ന 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗുജറാത്തും മധ്യപ്രദേശും പ്രദർശനാനുമതി നിഷേധിച്ചത്.
സംസ്ഥാനത്ത് പദ്മാവത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രുപാനി അറിയിച്ചു. താൻ എന്താണോ മുൻപ് പറഞ്ഞത്, അത് നടക്കുമെന്നായിരുന്നു ചിത്രം നിരോധിക്കുമോയെന്ന ചോദ്യത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി.
ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Post Your Comments