സൂപ്പര്‍താരങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ പേരിനൊരു നായികയാകുന്നതിനു താത്പര്യമില്ലെന്ന് ബോളിവുഡ് താരം സെറീന് ഖാന്. ചെറിയ ചിത്രങ്ങളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നും താരം പറയുന്നു. കരിയറിന്റെ തുടക്കത്തിന് ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ തനിക്കു കരിയറില്‍ ഗുണം ചെയ്തില്ലെന്നും സെറീന് കൂട്ടിച്ചേര്‍ക്കുന്നു. ഹൗസ്ഫുള് വലിയ താരനിരയുള്ള ഒരു ചിത്രമായിരുന്നു. നാല് നായികമാരില്‍ ഒരാളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ആ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. റെഡിയില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് ഞാന്‍ ഉണ്ടായിരുന്നത്. വീര്‍ ഏത് നടിയും സ്വപ്നം കാണുന്ന ഒരു തുടക്കം തന്നെയായിരുന്നു പക്ഷെ ആ ചിത്രത്തിന് അത്ര പ്രാധാന്യം ലഭിക്കാതെപോയി- സെറീന് പറയുന്നു.
വീര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ സെറീന് ഹൗസ്ഫുള് 2 പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഹേറ്റ് സ്റ്റോറി 3, അക്സര്‍ 2 പോലുള്ള ചെറിയ ചിത്രങ്ങളാണ് താരം തിരഞ്ഞെടുത്തത്. 1921 എന്ന സെറീന്റെ വരാനിരിക്കുന്ന ചിത്രവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.
Post Your Comments