ബാഹുബലിയെ വെല്ലുന്ന തരത്തില്‍ സാങ്കേതിക മികവോടെ ഒരുക്കുന്ന ചരിത്ര സിനിമ സംഗമിത്ര ഉപേക്ഷിച്ചുവെന്ന് പ്രചരണം. എന്നാല്‍ ഈ പ്രചരണത്തിനെതിരെ സംവിധായകന് രംഗത്ത് എത്തി. സംഗമിത്ര ഉപേക്ഷിച്ചിട്ടില്ല. മികച്ച രീതിയില്‍ ചിത്രം ഒരുക്കുന്ന പ്ലാനിംഗ് നടക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനയുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായി വരുന്നതെയുള്ളൂ. ഏപ്രില്‍ മെയ് മാസങ്ങളില്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന് സുന്ദര്‍ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയെ വെല്ലാൻ സി സുന്ദർ ഒരുക്കുന്ന സംഗമിത്രയിൽ ആദ്യം നയിക്സയായി തീരുമാനിച്ചത് ശ്രുതി ഹാസനെ ആയിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തിനിടെയാണ് ശ്രുതിഹാസനെ നായികയായി പ്രഖ്യാപിച്ചത്. എന്നാൽ കാൻ ഫെസ്റ്റിന് തിരശീലവീണപ്പോൾ സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് ശ്രുതിഹാസനെ ഒഴിവാക്കിയതായും പ്രഖ്യാപിച്ചു. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് സംഗമിത്ര. ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments