മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവിന്റെ ആദ്യ നായക ചിത്രമാണ് ആദി.ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്.പ്രണവിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പറയുന്നതിങ്ങനെ.
ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്നങ്ങളൊഴിച്ചാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നത്. അതുപോലെ പ്രണവും വരും കാലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവര്ക്കും മനസ്സിലാകും. പിന്നെ അഭിനയം അപ്പുവിന് വളരെ ഇഷ്ടമാണ്. ഇതു മാത്രമല്ല മറ്റു പല ഇഷ്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഇഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടി എത്ര പ്രയത്നിക്കാനും അപ്പു തയാറാണ്. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാല്‍ മികച്ച ഒരു നടനെ മലയാളത്തിനു ലഭിക്കും.
പാര്‍ക്കൗര്‍ എന്ന ആക്ഷന്‍ രീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഈ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഈ ആക്ഷന്‍ രീതി ആദിയിലും ഉണ്ടെന്നു മാത്രം. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയില്‍ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളില്‍ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹന്‍ലാല്‍. എന്നാല്‍ ആദിയില്‍ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല.
ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാന്‍സില്‍ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. വലിയ രണ്ടു ചാട്ടങ്ങള്‍ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങള്‍ അപ്പു അനായാസം കൈകാര്യം ചെയ്തു.
Post Your Comments