ടെലിവിഷൻ പരിപാടിയ്ക്കിടെ അവതാരക വിവാഹത്തിന് മുമ്പുണ്ടായ ലൈംഗീക ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി.സംഭവം പുറം ലോകം അറിഞ്ഞതോടെ കോടതി മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈജിപ്തിലെ അല്‍ നഹര്‍ ടിവി അവതാരകയായ ദുവാ സലാലയ്ക്കാണ് ശിക്ഷ ലഭിച്ചത്.വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും സംസാരിച്ചതിനാണ് ശിക്ഷ.
ചാനല്‍ പരിപാടിയില്‍ കൃത്രിമ വയറുമായി പ്രത്യക്ഷപ്പെട്ട ദുവാ ‘ഒരുവള്‍ വിവാഹ മോചിതയായാല്‍ അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്. എന്നാല്‍ ദൈവവിധി മൂലം വിധവയായാലും അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്. അതുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം വിവാഹത്തിന് മുമ്പ് തന്നെ കുട്ടിയുടെ രക്ഷിതാവ് ആകണോ വേണ്ടയോ എന്ന്’ എന്നിങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.
പരിപാടി സംപ്രേക്ഷണം ചെയ്ത ഉടനെ തന്നെ ദുവയെ ചാനല്‍ പുറത്താക്കി. പൊതുമര്യാദ ലംഘിച്ചുവെന്നാരോപിച്ചാണ് ദുവയ്ക്കെതിരെ കേസെടുത്തത്. അഷ്റഫ് നാജി എന്ന അഭിഭാഷകനാണ് ദുവയ്ക്ക് എതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 1000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴ ഈടാക്കാനും കോടതി വിധിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments