![](/movie/wp-content/uploads/2018/01/Untitled-1-copy-32.png)
രണ്ടു ദിവസം മുന്‍പാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ ഹൃത്വിക് റോഷന് ട്വിറ്ററിലൂടെ പിറന്നാള്‍ സന്ദേശമയച്ചത്. ഹൃത്വിക് റോഷന് മോഹന്‍ലാലിന്‍റെ പിറന്നാല്‍ ആശംസകള്‍ എത്തിയതോടെ ആരാധകര്‍ അതിനെ പലരീതിയിലാണ് വ്യാഖാനിക്കുന്നത്,
മഹാഭാരതത്തില്‍ ഹൃത്വിക് ഉണ്ടെന്നത്തിനുള്ള സൂചനയാണ് ഈ പിറന്നാള്‍ സന്ദേശമെന്നു ചിലര്‍ വാദിക്കുമ്പോള്‍. ഹൃത്വിക് അഭിനയിക്കുന്ന ഏതേലും ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് മറുപക്ഷം, എന്നാലും എം.ടി രചന നിര്‍വഹിക്കുന്ന മഹാഭാരതത്തെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ കഥകള്‍ പ്രചരിക്കുന്നത്.
മോഹന്‍ലാലിന്റെ പിറന്നാള്‍ സന്ദേശത്തിന് മറുപടിയായി ഹൃത്വിക് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.
“എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.”
Post Your Comments