തങ്ങളെക്കാള്‍ പ്രായം ചെന്ന നടനൊപ്പവും പ്രായം കുറഞ്ഞ നടനൊപ്പവും അഭിനയിക്കേണ്ട അവസരം നടിമാര്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ തങ്ങളുടെ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത പല നടിമാരുമുണ്ട്. അത്തരം ചില നടിമാരെ പരിചയപ്പെടാം.
നര്‍ഗീസ് – സുനില്‍ ദത്ത്
തന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള നടി നര്‍ഗീസിനെയാണ് സുനില്‍ ദത്ത് വിവാഹം ചെയ്തത്. 1957ലെ ഹിറ്റ് ചിത്രം മദര്‍ ഇന്ത്യയുടെ സെറ്റില്‍വച്ച് അടുത്ത ഇരുവരും അടുത്തവര്‍ഷം തന്നെ വിവാഹിതരായി. ഇവര്‍ക്ക് സഞ്ജയ്, പ്രിയ, നമ്രത എന്നീ മക്കളുണ്ട്.
ഐശ്വര്യ റായി- അഭിഷേക് ബച്ചന്
അഭിഷേകിന്റെയും ഐശ്വര്യറായിയുടേയും പ്രണയം ബോളിവുഡ് ചര്‍ച്ചകളില്‍ ചൂടു പിടിക്കാന്‍ കാരണം തന്നെ അവര്‍ തമ്മിലുള്ള പ്രായ വ്യത്യാസമാണ്. ഐശ്വര്യയെക്കാള്‍ രണ്ടു വയസ് കുറവാണ് അഭിഷേകിന്. മണിരത്നം ചിത്രം ഗുരുവിന്റെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ ഇരുവരും 2007ല്‍ വിവാഹിതരായി. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുമുണ്ട്.
ബിപാഷ ബസു-കരണ്‍ സിംഗ് ഗ്രോവര്‍
ബോളിവുഡ് ചൂടന്‍ സുന്ദരി ബിപാഷയും കരണും ആയുള്ള വിവാഹം. 2016ഏപ്രില്‍ 30നാണ് കഴിഞ്ഞത്. നാല് വയസ്സ് വ്യത്യാസസമുള്ളതിനാല് ഈ ബന്ധത്തിനു കരണിന്റെ മാതാവ് എതിരായിരുന്നു.
ശില്‍പ്പ ഷെട്ടി- രാജ് കുന്ദ്ര
ബോളിവുഡ് താരസുന്ദരി ശില്‍പ്പഷെട്ടിയ്ക്ക് ബിസിനസുകാരനായ തന്റെ ഭര്‍ത്താവിനേക്കാള്‍ മൂന്നു മാസത്തെ പ്രായകൂടുതലാണുള്ളത്. ഇരുവരും 2009ല്‍ വിവാഹിതരായി. വിയാന്‍ രാജ് കുന്ദ്ര എന്നൊരു മകനുണ്ട്.
നമ്രത ശിരോദ്കര്- മഹേഷ് ബാബു
നടി നമ്രത ശിരോദ്കര് വിവാഹം ചെയ്തിരിക്കുന്നത് തെലുഗു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെയാണ്. തന്നേക്കാള്‍ രണ്ടു വയസ് ചെറുപ്പമായ മഹേഷിനെ 2005ലാണ് നമ്രത വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഗൗതം ഗതമനേനി എന്ന ആണ്‍കുട്ടിയും സിതാര എന്ന പെണ്‍കുട്ടിയും മക്കളായുണ്ട്.
സൂര്യ- ജ്യോതിക
തമിഴ്നടന്‍ സൂര്യയെക്കാള്‍ രണ്ടു വയസ്സ് കൂടുതലാണ് ഭാര്യയും നടിയുമായ ജ്യോതികയ്ക്ക്. 2006 സെപ്റ്റംബര്‍ 11ന് വിവാഹിതരായി. ഇവര്‍ക്ക് ദിയ, ദേവ് എന്ന രണ്ടു മക്കളുണ്ട്.
ധനുഷ് – ഐശ്വര്യ
തമിഴ് നടന് ധനുഷ് വിവാഹം ചെയ്തിരിക്കുന്നത് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയെയാണ്. ധനുഷിനേക്കാള്‍ രണ്ടു വയസ് കൂടുതലാണ് ഐശ്വര്യയ്ക്ക്. 2004ല്‍ വിവാഹിതരായ ഇവര്‍ക്ക് യാത്ര, ലിംഗ എന്ന രണ്ടു ആണ്‍കുട്ടികളുണ്ട്.
Post Your Comments