CinemaKollywoodMollywoodNEWS

നമിതാ പ്രമോദിനെ ഇങ്ങനെ ശിക്ഷിക്കണോ ?

മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടിയാണ് അപര്‍ണ ബാലമുരളി, അതേ കഥാപാത്രവുമായി നമിതാ പ്രമോദ് തമിഴിലെത്തുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് അനുകൂലമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 26-നു റിലീസ്  ചെയ്യുന്ന തമിഴ് ചിത്രം  ‘നിമിര്‍’ ‘മഹേഷിന്റെ പ്രതികാരം’ എന്ന  ചിത്രത്തിന്റെ തമിഴ് വേര്‍ഷനാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 2016-ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇടുക്കി പ്രദേശത്തിന്റെ സാംസ്കാരിക തനിമ ബിഗ്‌സ്ക്രീനില്‍ അനുഭവമായി മാറിയപ്പോള്‍ ശ്യാം പുഷ്കരന്റെ പക്വതയുള്ള പ്രമേയവും മഹേഷിന്റെ പ്രതികാരത്തിന്റെ ശോഭ വര്‍ധിപ്പിച്ചു.

മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും, ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും സ്വന്തം സിനിമകള്‍ മൊഴിമാറ്റി ശീലമുള്ള പ്രിയദര്‍ശനാണ് മഹേഷിന്റെ പ്രതികാരം ‘നിമിര്‍’ എന്ന പേരില്‍ തമിഴില്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മലര്‍ എന്ന കഥാപാത്രത്തെയാണ് നമിതാ പ്രമോദ് തമിഴില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതോടു കൂടി ട്രോളര്‍മാരുടെ പുതിയ ഇര നമിതയാണ്, ഫോട്ടോ എടുക്കുമ്പോഴുള്ള താരത്തിന്റെ എക്സ്പ്രഷനെ ട്രോളിയാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ അധികവും. മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി വിലയിരുത്തുന്ന ‘മഹേഷിന്റെ പ്രതികാര’ത്തെ തമിഴില്‍ കൊണ്ട് പോയി നശിപ്പിച്ചെന്നാണ് ചിലരുടെ വാദം. എന്നാല്‍ പ്രിയദര്‍ശന്‍റെ പരിശ്രമത്തെ അനുകൂലിക്കുന്നവരുമുണ്ട്‌. തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ തന്നെയാണ് പ്രിയദര്‍ശന്‍ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കിയിട്ടുള്ളതെന്നും ചിലര്‍ വ്യക്തമാക്കുന്നു. ‘മഹേഷിന്റെ പ്രതികാരം അതെ ശൈലിയില്‍ ചെയ്യാനാണേല്‍ അത് വീണ്ടും അവതരിപ്പിക്കേണ്ട കാര്യമുണ്ടോ?” എന്നാണ് പ്രിയദര്‍ശന്‍ അനുകൂലികളുടെ ചോദ്യം. ചിത്രത്തിലെ മറ്റൊരു നായിക ‘ലീല’യിലൂടെ ശ്രദ്ധേയായ പാര്‍വതി നായരാണ്. മഹേഷിന്റെ പ്രതികാരത്തില്‍ അനുശ്രീ അവതരിപ്പിച്ച വേഷമാണ് പാര്‍വ്വതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button