![](/movie/wp-content/uploads/2018/01/1234-4.jpg)
കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ കൊച്ചിയിലെത്തി. നായകനായി അഭിനയിക്കുന്ന ‘താനാ സേര്‍ന്ത കൂട്ട’ത്തിന്‍റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് താരം കൊച്ചിയിലെത്തിയത്. കൊച്ചി ക്രൌണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സൂര്യ പങ്കെടുത്തു.സൂര്യയുടെ മുപ്പതിയഞ്ചാമത് ചിത്രമാണ് ‘താനാ സേര്‍ന്ത കൂട്ടം’. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു.
രമ്യ കൃഷ്ണന്‍, സുരേഷ് മേനോന്‍, കെഎസ് രവികുമാര്‍, ആര്‍ ജെ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫ്ളാറ്റില്‍ നിന്നും നടിയെ കുടിയിറക്കാന്‍ ഉത്തരവ്
Post Your Comments