പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം നല്കി ‘കാമസൂത്ര ഗാര്ഡന്’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്ര എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിദേശ പശ്ചാത്തലത്തില്‍ മലയാളിയായ റിജു ആര്. സാം രചിച്ച ‘കാമസൂത്ര ഗാര്ഡന്’ എന്ന നോവലാണ് സിനിമയാകുന്നത്. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് എല്‍.എല്‍.സി ആണ് ഈ ഹോളിവുഡ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റിജു ആര്. സാം ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. എ.വി.അനൂപും ബ്ലസന്‍ മണ്ണിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡേവ് പാവ്ലിനയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കാമസൂത്ര കലകളില്‍ പ്രത്യേക പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
പിഷാരടിയുടെ ചിത്രത്തിനായി പുതിയ ലുക്കിൽ ജയറാം;വീഡിയോകാണാം
നിവേദ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. ഫ്ലോറിഡയിലെയും, ലോസ് അഞ്ചലസിലെയും മനോഹരമായ പശ്ചാത്തലത്തിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പരിചയ സമ്പത്തും കഴിവുമുള്ള താരങ്ങളെയാണ് ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു സ്റ്റേറ്റ്സിലെ അഞ്ചു നഗരങ്ങളിലായി നടത്തിയ ഒമ്പത് ഓഡിഷനില്‍ 8000ത്തിലധികം താരങ്ങളാണ് അഭിനയിക്കാന്‍ താല്പര്യം കാണിച്ചു മുന്നോട്ട് വന്നത്. അവരില്‍ നിന്നും ഏറ്റവും അനുയോജ്യരായ താരങ്ങളെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 7ഏക്കറിലായി 14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൊട്ടാര സദൃശ്യമായ വീടാണ് ചിത്രത്തില്‍ വേശ്യാലയമായി ചിത്രീകരിച്ചിരിക്കുന്നത്.
ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റിയല്ലെന്ന് ഭാഗ്യലക്ഷ്മി
ക്ലാസിയാ സനോലി, ക്രിസ്സ് ഷ്രൂലി, അനൂപ് വാസവന്, ഇസ്ലിന്‍ ഗര്‍ബ്ഹോള്‍ഡ്, കരോള്‍ വുഡ്ഡ്, റേച്ചല്‍ സെഡോറി, ബ്ലസന്‍ മണ്ണില്‍, ജോസഫ് ഔസോ, നാരായണീ മഹാരാജ്, അന്നാ ഗയിന്‍സ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത റസ്ലറായ ബില്‍ ഡിമോട്ടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments