ബോബി സഞ്ജയ് തിരക്കഥയെഴുതി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ അഭിനയിക്കും. മോഹന്‍ലാല്‍ ‘കായംകുളം കൊച്ചുണ്ണി’യില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈസ്റ്റ് കോസ്റ്റ് മൂവീസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് ചിത്രത്തിലെ ഹീറോ നിവിന്‍ പോളി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതാദ്യമാണ് മോഹന്‍ലാലും നിവിനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം മഹത്തരമാണെന്നും, മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെയാണ് അദ്ദേഹം ‘കായംകുളം കൊച്ചുണ്ണി’യില്‍ അവതരിപ്പിക്കുന്നതെന്നും നിവിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.
Post Your Comments