തെന്നുന്ത്യയിലെ താര സുന്ദരി ജനിലീയ ഡിസൂസ മലയാളികള്‍ക്കും ഏറെ പരിചിതയായ താരമാണ്. പൃഥ്വിരാജിനൊപ്പം ഉറുമി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ജനിലീയ വിവാഹത്തോടെ സിനിമ വിട്ടെങ്കിലും ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ്. തന്റെ ആദ്യ ചിത്രത്തിലെ നായകനെയാണ് ജനിലീയ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
ബോളിവുഡിലെ പ്രശസ്ത ദമ്ബതികളാണ് റിതേഷ് ദേശ്മുഖും ജനിലീയ ഡിസൂസയും. റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലാണ് ജനിലിയ ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ തന്നോട് മിണ്ടാതിരുന്ന ജനിലീയയെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുകയാണ് റിതേഷ്. ട്വിറ്ററിലൂടെയാണ് പതിനഞ്ച് വര്‍ഷം മുന്‍പത്തെ മനോഹര നിമിഷങ്ങളെക്കുറിച്ച് റിതേഷ് മനസ്സ് തുറന്നത്.
READ ALSO : ഈ നടി മഞ്ജു വാര്യര്‍ക്ക് ഭീഷണിയോ?
ഷൂട്ടിംങ് തുടങ്ങി ആദ്യ രണ്ട് ദിവസം ജനിലീയ എന്നോട് സംസാരിക്കില്ലായിരുന്നു. എന്റെ അച്ഛന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു എന്നതാണ് അതിന് കാരണം. അന്തരിച്ച മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ്. അദ്യമായി ജനിലീയ തന്നോട് എന്താണ് സംസാരിച്ചതെന്ന് റിതേഷ് ഓര്‍ക്കുന്നുണ്ട്. എവിടെ താങ്കളുടെ സെക്യൂരിറ്റി എന്നതായിരുന്നു ആ ചോദ്യം. തനിക്ക് സെക്യൂരിറ്റി ഇല്ലെന്നായിരുന്നു റിതേഷിന്റെ മറുപടി.
റിതേഷിന്റെ ട്വീറ്റിന് താഴെ ജനിലീയ മറുപടിയുമായെത്തി. അതെ, മുഖ്യമന്ത്രിയുടെ മകന് സെക്യൂരിറ്റി ഇല്ലെന്നും വളരെ ശാന്തനായിരുന്ന ആ ആണ്‍കുട്ടി എന്റെ ഹൃദയം കീഴടക്കുമെന്ന് ആരാണ് കരുതുക.
Post Your Comments