BollywoodCinemaIndian CinemaLatest NewsWOODs

‘ഫ്രീ നിപ്പിള്‍’ ക്യാമ്ബയിനെ പിന്തുണച്ച് അനുഷ്ക പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തു; കാരണം ഇതാണ്

സ്ത്രീകളെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനുമുള്ള ഇടമായി സമൂഹമാധ്യമം മാറിയിരിക്കുന്നു. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് നേരെ അസഭ്യവര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. അധിക്ഷേപങ്ങള്‍ക്കും വ്യക്തിഹത്യക്കും പുറമെ ഭീഷണികള്‍ വരെ സ്ത്രീകള്‍ക്ക് നേരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ‘ഫ്രീ നിപ്പിള്‍’ മൂവ്മെന്റിന്റെ ഭാഗമായി മോഡലും ഗായികയുമായ അനുഷ്ക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പുലിവാലായത്. മാറിടം പകുതി കാണിച്ചു കൊണ്ടുള്ള സെക്സി പോസിലുള്ള അനുഷ്കയുടെ ചിത്രത്തിനെതിരെ സദാചാരവാദികള്‍ രംഗത്തെത്തി.

  

നിങ്ങളുടെ അമ്മ ഇത് പോലെ മാറിടവും പ്രദര്‍ശിപ്പിച്ചു പുറത്തിറങ്ങുന്നത് നിങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണോയെന്നും ഫെമിനിസത്തിന്റെ അര്‍ത്ഥം സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതല്ല എന്ന് തുടങ്ങി സഭ്യത ലംഘിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. മാറിടം പ്രദര്‍ശിപ്പിക്കുന്നതാണ് ഫെമിനിസമെങ്കില്‍ ആദ്യം വീട്ടില്‍ എല്ലാവരുമുള്ളപ്പോള്‍ മേല്‍വസ്ത്രം ധരിക്കാതെ നടന്നു പരിശീലിക്കാന്‍ പരിഹസിച്ചവരും ഉണ്ട്.
എന്നാല്‍ ഈ പരിഹാസങ്ങള്‍ കേട്ട് മിണ്ടാതിരിക്കുകയല്ല അനുഷ്ക ചെയ്തത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ച എല്ലാവര്‍ക്കും ഉള്ള മറുപടിയുമായി നീണ്ട കുറിപ്പോടെയാണ് അനുഷ്ക ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.

നിങ്ങള്‍ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമൂഹത്തിന് ‘സ്വീകാര്യമല്ലാത്ത’ സ്ത്രീകളുടെ മുലക്കണ്ണിനെ മറച്ചു പിടിക്കാന്‍ പുരുഷന്മാരുടെ മുലക്കണ്ണിന്റെ ചിത്രം ടെംമ്ബ്ലേറ്റ് ആയി ഉപയോഗിക്കുക എന്ന പരിഹാസകരമായ കുറിപ്പോടെയാണ് അനുഷ്ക പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാം അത് നീക്കം ചെയ്തു. ഇന്‍സ്റ്റാഗ്രാമിന്റെ നയങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചായിരുന്നു അവ നീക്കം ചെയ്തത്. ഇതിന്റെ ചിത്രവും അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തൊരു വിരോധാഭാസം എന്നായിരുന്നു ഇതിന് താഴെ അനുഷ്ക കുറിച്ചത്.

read also : ദി കിംഗ് ആന്‍ഡ് ദി പ്രിന്‍സ്’ ; മകനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറല്‍

 

shortlink

Related Articles

Post Your Comments


Back to top button