സംവിധായകന്റെ മനസ്സിലെ ദൃശ്യങ്ങള്‍ ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തി പ്രേക്ഷനെ ആനന്ദിപ്പിക്കുന്നവരാണ് ഛായാഗ്രാഹകര്‍. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ ചില ഛായാഗ്രാഹകര്‍ മലയാളത്തില്‍ മികച്ച സംവിധായകര്‍ കൂടിയാണ്. ഛായാഗ്രാഹകരായി പ്രശസ്തരായ ചില സംവിധായകരെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഷാജി എന്‍ കരുണ്‍
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു ചലച്ചിത്ര സംവിധായകനാണ് ഷാജി എൻ. കരുൺ. അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. സിനിമ മേഖലയില്‍ ഛായാഗ്രാഹകനായാണ് ഇദ്ദേഹം കടന്നുവന്നത്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു സംവിധായകനായി കടന്നുവന്നത്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. ഏഴോളം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷാജി എന്‍ കരുണ്‍ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ പല ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ല്‍ പത്മശ്രീ അവാർഡിനർഹനായി.
സന്തോഷ് ശിവന്
മികച്ച ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ സന്തോഷ് ശിവന് സംവിധായകന്, അഭിനേതാവ് എന്നീ നിലകളിലും തന്റേതായ ഇടാന്‍ നേടിയെടുത്ത വ്യക്തിയാണ്. അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പൃഥിരാജ് നായകനായ ഉറുമി, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത് സന്തോഷ് ശിവന് ആയിരുന്നു.
രാജീവ് രവി
ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രാഹകനായ രാജീവ് രവി നിർമാതാവും സംവിധായകനുമാണ്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് ദുല്‍ഖര്‍ നായകനായി എത്തിയ കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രാജീവ് ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഒരുഛായാഗ്രാഹകന് കൂടിയാണ് . നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് ഭാര്യ.
വേണു
ദയ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കടന്നുവന്ന വേണു ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ്. 1983ല്‍ പുറത്തിറങ്ങിയ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി എത്തിയ വേണു അന്‍പതില്‍ അധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രം സംവിധാനം ചെയ്ത വേണു ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണിന്റെ സംവിധാന തിരക്കിലാണ്.
അമല്‍ നീരദ്
ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അമല്‍ നീരദ്. മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി കടന്നു വന്ന അമല്‍ നീരദ് പരീക്ഷണാത്മക ചിത്രങ്ങളാണ് ഒരുക്കിയത്. ദുല്‍ഖര്‍ നായകനായ സിഐഎ ആണ് പ്രദര്‍ശനത്തിനെത്തിയ അവസാന അമല്‍ നീരദ് ചിത്രം. ബിഗ് ബി യുടെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ചര്‍ച്ചയിലാണ് അമല്‍ ഇപ്പോള്‍.
സമീര്‍ താഹിര്‍
അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി കടന്നു വന്ന സമീര്‍ താഹിര്‍ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം നേടിക്കഴിഞ്ഞു.
ജിബു ജേക്കബ്
പൃഥിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ ജിബു ജേക്കബ് ബിജു മേനോന് നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരഗെട്ടം കുറിച്ചു. അതിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം അദ്ദേഹം ഒരുക്കിയ 2017ന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത ഈ ചിത്രം മികച്ച വിജയമായിരുന്നു.
Post Your Comments