CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSTollywoodWOODs

തന്റെ പുതിയ ചിത്രം നിരോധിക്കാനോ സെന്‍സര്‍ബോര്‍ഡ് കത്രിക വയ്ക്കാനോ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി നടി നിത്യാമേനോന്‍

തെന്നിന്ത്യന്‍ താര സുന്ദരി നിത്യമേനോന്‍ ലെസ്ബിയന്‍ ജീവിതവാഷികാരവുമായി എത്തുന്നു. സ്വവര്ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം ഒരു ജീവിതം ആവിഷ്കരിക്കുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നിത്യ പറയുന്നു. തെലുങ്കിലെ ഒരു പ്രമുഖ യുവനായികയ്ക്കൊപ്പമാണ് നിത്യ അഭിനയിക്കുന്നത്. തെലുങ്കിലെ തന്നെ മുന്‍ നിര നായികയായ മറ്റൊരു നടിക്കൊപ്പം താരത്തിന്റെ ലിപ്ലോക്കും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാര്‍ ലിപ്ലോക്ക് രംഗത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ സാധ്യതയുണ്ടെന്ന് നിത്യ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ക്രിമിനല്‍ കുറ്റമാണ് സ്വവര്‍ഗ്ഗ ലൈംഗികത. അതുകൊണ്ട് തന്നെ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്താനൊ നിരോധിക്കാനോ സാധ്യതയുണ്ടെന്ന് നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

read more : ഭയമില്ലാതെ പ്രതികരിക്കാനുള്ള സാഹചര്യമില്ല; നിത്യാ മേനോന്‍

 

shortlink

Related Articles

Post Your Comments


Back to top button