താരങ്ങള്‍ സമൂഹമാധ്യമാങ്ങളിലൂടെ സംവദിക്കുക സാധാരണമാണ്. വാര്‍ത്തമാനകാല സംഭവങ്ങളില്‍ ചില താരങ്ങള്‍ പ്രതികരണങ്ങള്‍ അറിയിക്കാറുമുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ബോളിവുഡ് നടി രവീണ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ട്രോളന്മാര് ആഘോഷിക്കുന്നത്. മുംബൈയിലെ പുകമഞ്ഞിനെക്കുറിച്ചുള്ള രവീണയുടെ ട്വീറ്റാണ് കുഴപ്പത്തിലായത്. മുംബൈയിലെ പുകമഞ്ഞിനെക്കുറിച്ച് രവീണ പറഞ്ഞതിങ്ങനെ ”ഡല്‍ഹിയുടെ വഴിക്കാണോ മുംബൈയുടെയും പോക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ് മഹാരാഷ്ട്രയിലെ ഭൂരിപക്ഷം വനപ്രദേശങ്ങളും ഇല്ലാതായത്. വളരെ നന്നായിരിക്കുന്നു മഹാ ഗവണ്മെന്റ്”. ട്വീറ്റ് കണ്ട് അരിശം പൂണ്ട ട്രോളന്മാര് അന്തരീക്ഷ മലിനീകരണത്തിനു കാരണം വാഹനപ്പെരുപ്പമാണെന്നും നിങ്ങളെപ്പോലെയുള്ള താരങ്ങള്‍ ലക്ഷ്വറി ലൈഫ് ഉപേക്ഷിക്കാന്‍ തയാറാവണമെന്നും പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലെങ്കില്‍ ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയാതെ നാലാംക്ലാസിലെ പരിസ്ഥിതി പാഠപുസ്തകം വായിച്ചു പഠിക്കണമെന്നൊക്കെയാണ് പ്രതികരിച്ചത്.
എന്നാല്‍ ട്രോളന്മാര്ക്കെതിരെ രവീണ ശക്തമായി പ്രതികരിച്ചു. വാഹനം നിരത്തിലിറക്കിയില്ല എന്നു കരുതി വനനശീകരണം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോയെന്നും അജ്ഞത നടിച്ച് മണ്ടത്തരം പറയാതിരിക്കൂവെന്നാണ് രവീണ പ്രതികരിച്ചത്. ചെറിയ ദൂരങ്ങളൊക്കെ സഞ്ചരിക്കാന്‍ താന്‍ സൈക്കിളിനെയാണ് ആശ്രയിക്കുന്നതെന്നും ഈ പറയുന്ന ആളുകള്‍ അത്രപോലും ചെയ്യാറുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. മറ്റുള്ളവരെ മോശക്കാരനാക്കി തീര്‍ക്കാന്‍ പോന്നതില്‍ കവിഞ്ഞ് യാതൊരു പ്രതികരണവും സൃഷ്ടിക്കാന്‍ ഈ മണ്ടന്‍ ട്വീറ്റുകള്ക്കാവില്ല. മരമില്ലെങ്കില്‍ ഓക്സിജനില്ല എന്നു തിരിച്ചറിയുകയാണു വേണ്ടതെന്നും അങ്ങനെ വനനശീകരണത്തിനു തടയിട്ടുകൊണ്ട് പരിസ്ഥിതി സന്തുലനം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ പറയുന്നു.
Post Your Comments