സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന നായികമാരെ പലപ്പോഴും ക്യൂട്ട്, ബബ്ലി എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അത്തരം വിശേഷണങ്ങൾ അല്ല ഒരു നായികയ്ക്ക് വേണ്ടതെന്നു തുറന്നു പറയുകയാണ് നടി ജനനി . കുഞ്ചാക്കോ ബോബന് നായകനായ ത്രീ ഡോട്ട്സ് എന്ന ചിത്രത്തിലെ നായികയായി എത്തിയ നടിയാണ് ജനനി.
നായികമാരെ ബബ്ലി, ക്യൂട്ട്’ എന്നൊക്കെ വിശേഷിപ്പിക്കുന്നതിന് എതിരാണ് താനെന്ന് ജനനി പറയുന്നു. ജനനിയുടെ വാക്കുകൾ ഇങ്ങനെ … ” എന്നെ അങ്ങനെ ഒരു നിഷ്കളങ്കമുഖമായി കാണുന്നത് ഇഷ്ടമല്ല. എല്ലാ കഥാപാത്രങ്ങളെയും സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിയണം. അതിന് ഇത്തരം വിശേഷണങ്ങള്‍ ആവശ്യമില്ല. ക്യൂട്ടായ നായികയല്ല, കഥാപാത്രങ്ങളെ പെര്‍ഫെക്ടായി അവതരിപ്പിക്കുന്ന നടിയെയാണ് സിനിമയ്ക്ക് വേണ്ടത്”
ഇപ്പോൾ തമിഴില്‍ തിരക്കുള്ള താരമായി ജനനി മാറിക്കഴിഞ്ഞു . നിലവില്‍ നാല് തമിഴ് ചിത്രങ്ങളിലാണ് ജനനി നായികയായി അഭിനയിക്കുന്നത്.
Post Your Comments