CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആര്‍എസ്‌എസ് പ്രവര്‍ത്തകരെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധം

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച്‌ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ 21 മന്ത്സ് ഓഫ് ഹെല്‍’ എന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധം. ദേശീയ ബിംബങ്ങളോട് അനാദരവ് കാണിച്ചുവെന്നാരോപിച്ചാണ് ’21 മന്ത്സ് ഓഫ് ഹെല്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ ഉപരിപ്ലവമായ നിരീക്ഷണമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിരിക്കുന്നതെന്നും തന്റെ സൃഷ്ടിയില്‍ ദേശീയപതാകയോടും രാഷ്ട്രപിതാവിനോടും അപമര്യാദ കാണിച്ചിട്ടില്ലെന്നും സംവിധായകന്‍ യദു വിജയകൃഷ്ണ ന്‍ പറഞ്ഞു

 

സെൻസർ ബോർഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് ഡോക്യുമെന്ററി എന്നത് മാത്രമാണ് ഇതിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button