കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയായിരുന്നു നടന്‍ ഷാജോണിനു ആരാധകന്‍ എഴുതിയ കുറിപ്പ്. കഴിഞ ദിവസമാണ് ഷാജോണിന്റെ പരീത് പണ്ടാരി എന്ന ചിത്രം കാണാന്‍ കഴിഞ്ഞതെന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. എന്നാല്‍ ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ആരാധകന് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഗഫൂര്‍ ഏലിയാസ്.
കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗഫൂര്‍ ഏലിയാസ് .ഈ ചിത്രം പക്ഷെ വേണ്ടത്ര ജനശ്രദ്ധ നേടിയിയിരുന്നില്ല. എന്നാല്‍ മികച്ച അഭിപ്രായങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. 2018 ലെ ആദ്യ കോമഡി എന്നായിരുന്നു വിമര്‍ശനം. ഇതിനു മറുപടിയായാണ് സംവിധായകന്‍ എത്തിയത്. താന്‍ ആ സിനിമയുടെ സംവിധായകനാണെന്നും ചിത്രം കാണാതെ ക്രൂശിക്കരുതെന്നും പറഞ്ഞ് ഗഫൂര്‍ അതിന് മറുപടിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ വാഗ്വാദവും നടന്നിരുന്നു. താന്‍ ചിത്രം കാണാന്‍ പോയി പകുതിക്കു വച്ച് ഇറങ്ങി പോന്നതാണെന്നും വേണമെങ്കില്‍ സിനിമയുടെ കഥ പറഞ്ഞു തരാമെന്നും പറഞ്ഞ് ചിത്രത്തിന്റെ കഥയും ഇയാള്‍ പങ്കു വച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഗഫൂര്‍ രംഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടും ഗഫൂര്‍ പങ്കു വച്ചിട്ടുണ്ട്.
ഗഫൂറിന്റെ കുറിപ്പ് വായിക്കാം,
പ്രിയരേ ….ഇവനപോലുള്ളവരാണ് മലയാള സിനിമയുടെ ശവംതീനികള്‍..പടം ഇറങ്ങി ഒരുവര്‍ഷം തികയാറായ് തിയ്യറ്ററില്‍ ഓളങ്ങള്‍ സ്യഷ്ടിക്കാതെപോയ എന്റെ സിനിമ പോലും കാണാതെ ഡിഗ്രേഡ് ചെയ്യുന്നെങ്കില്‍ …ഇന്നിറങ്ങുന്ന ഭൂരിഭാഗം സിനിമകളുടെ അവസ്ഥയും ഇതുതന്നയോ ഇതിലും ഭയാനകമോ ആയിരിക്കണമല്ലോ ??? ഷാജോണ്‍ ചേട്ടന്റെ വാര്‍ത്തക്ക് താഴെ വന്ന് ചുമ്മചൊറിഞ്ഞവനാണ് ഇവന്‍….ചൊറിച്ചില്‍ അനാവശ്യമാണെന്ന് സംശയം തോന്നിയപ്പോള്‍ ഞാനവനെ പിന്‍തുടര്‍ന്നു പൂട്ടി ! ഞാന്‍ ആ സുഹ്യത്തിനോട് പടം കണ്ടിട്ടാണോ പറയുന്നത് എന്ന് ചോദിച്ചു……പടം കണ്ടതാണെന്നും പകുതിക്ക് ഇറങ്ങിപോയതാണന്നും അവന്‍ പറഞ്ഞു ….സംശയമുണ്ടെങ്കില്‍ കഥ പറഞ്ഞ് തരണോ എന്ന് ആ സുഹ്യത്ത് ചോദിച്ചു… കഥ പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു….അവന്‍ കഥ പറഞ്ഞു…. പകുതിക്ക് എഴുന്നേറ്റ് പോയിട്ടും ക്ളൈമാക്സ് അടക്കം സീന്‍ പറഞ്ഞ ആ ദിവ്യ പുരുഷനെ ഞാന്‍ വണങ്ങുന്നു….മാത്രമല്ല പണ്ടാരിയില്‍ ടിനീ ടോമിനെ കൊണ്ട് പണ്ടാരിയെ മൂത്തമകളെ കെട്ടിച്ചത് റൈറ്ററും ഡയറക്ടറുമായ ഞാന്‍ പോലും അറിയണത് ആ സുഹ്യത്ത് പറയുംബോള്‍ ആണ്….ആയതിനാല്‍ ആ മഹാപ്രതിഭയെ പണ്ടാരി 2 എഴുതാന്‍ ഞാന്‍ ക്ഷണിക്കുന്നു !
കഥ പറയാന്‍ പറഞ്ഞപ്പോള്‍ പണ്ടാരി നെറ്റില്‍ ഓടിച്ചിട്ട് കണ്ട താങ്കളെ ഞാന്‍ പുത്തരി”കണ്ടം” മൈതാനത്തേക്ക് ക്ഷണിക്കുന്നു…അതാവുബോള്‍ കണ്ടം വഴി ഓടാന്‍ ഷോര്‍ട്ട്കട്ടുണ്ട് ! ഇവനപോലുള്ളവന്‍മാരാണ് മലയാള സിനിമയുടെ ശവംതീനികള്‍ ഗഫൂര്‍ വൈ ഇല്ല്യാസ്
Post Your Comments