![](/movie/wp-content/uploads/2018/01/saiju.jpg)
വില്ലനായും നായകനായും എത്തിയ സൈജു കുറിപ്പിന്റെ പുതിയ ചിത്രം അടു 2 ആണ്. ചിത്രത്തില്‍ അറയ്ക്കല്‍ അബുവായി തിളങ്ങിയ സൈജു താന്‍ മതത്തിന് അപ്പുറം മനുഷ്യന് വില കല്‍പ്പിക്കുന്ന വ്യക്തിയാണെന്നും തന്റെ മകന് പോലും മുസ്ലീം പേരാണ് ഇട്ടിരിക്കുന്നതെന്നും പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് ഇക്കാര്യം പറയുന്നത്. അറയ്ക്കല്‍ അബു എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സൈജുവിന്റെ മറുപടി. പക്ഷെ, മകന്റെ പേര് എന്താണെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല.
ആട് 2 വിലെ കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ കഥാപാത്രം ഹിറ്റായിരുന്നത് കൊണ്ട് തന്നെ അറയ്ക്കല്‍ അബുവായി വീണ്ടും എത്തുമ്പോള്‍ മാനസികമായി ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയായിരുന്നു തന്നെ ഭയപ്പെടുത്തിയത്. എന്നാല്‍ പാളിപ്പോകാതെ കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
read also: ഡോക്ടറായി സൈജു കുറുപ്പ്
Post Your Comments