മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി തമിഴിലും ആരാധകപ്രീതിയുള്ള നടനാണ്. മലയാളത്തില്‍ ഇറങ്ങിയ നേരം എന്ന നിവിന്‍ ചിത്രം മൊഴിമാറ്റി തമിഴില്‍ എത്തിയപ്പോള്‍ സാമാന്യംനല്ല വിജയം ചിത്രത്തിന് ലഭിച്ചിരുന്നു. പ്രേമം എന്ന ചിത്രം തമിഴ് നാട്ടില്‍ 200ല്‍ അധികം ദിനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രേമത്തിനു ലഭിച്ച സ്വീകാര്യത നിവിന്‍ അവിടെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അതോടെ നിവിന്‍ ഫാന്‍സ് അസ്സോസിയേഷന് തമിഴ് നാട്ടിലും തളിര്‍ത്തു. നിവിന്റെ മാര്‍ക്കറ്റ് വാല്യു വളര്‍ന്നതിനെ തുടര്‍ന്ന് പല സംവിധായകരും തമിഴിലേയ്ക്ക് താരത്തെ ക്ഷണിച്ചു. അങ്ങനെ കന്നട ചിത്രത്തിന്റെ തമിഴ് റീമേക്കായ രിചിയുമായി നിവിന്‍ തമിഴില്‍ എത്തി.
വ്യത്യസ്ത ലൂക്കില്‍ നിവിന്‍ എത്തിയ റിച്ചിയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയറ്റരുകളില്‍ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസില്‍ പരാജയമായ ഈ ചിത്രത്തിന് ശേഷം നിവിന്‍ തമിഴ് ചിത്രവുമായി കരാര്‍ ആയിട്ടില്ല. ഈ പരാജയമാണ് നിവിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍.
Post Your Comments