CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഉര്‍വശിയുടെ കള്ളുകുടിപാട്ടിനെക്കുറിച്ച് ചിത്ര പറയുന്നു

ഓരോ സിനിമയ്ക്കും അതിലെ പാടിന് നിര്‍ണ്ണായകമായ ഒരു സ്ഥാനമുണ്ട്. ഒരു പ്രത്യേക ചുറ്റുപാടിനെ മനോഹരമായി ആവിഷ്കരിക്കാന്‍ പാട്ടിലൂടെ സംവിധായകന്‍ ശ്രമിക്കുന്നു. അത്തരം ചില ഗാനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ഒരു ഗാനമാണ് സ്ഫടികത്തിലെ പരുമല ചെരുവിലെ എന്ന് തുടങ്ങുന്ന ഗാനം. ഉര്‍വശി തകര്‍ത്ത് അഭിനയിച്ച ഈ കള്ളുകുടി ഗാനത്തെക്കുറിച്ച്‌ ചമ്മിപ്പിക്കുന്ന ഓര്‍മയാണ് ചിത്രയ്ക്കുള്ളത്.

ഉര്‍വശി കള്ളുകുടിച്ചുകൊണ്ട് പാടുന്ന ഗാനമാണിത്. അതുകൊണ്ട് ഈ ഗാനത്തിന് ആവശ്യമായ എല്ലാ ശബ്ദവ്യത്യാസങ്ങളും നല്‍കിയാണ് പാടേണ്ടിയിരുന്നത്. ‘പാട്ടിനുള്ളിലെ ചില പ്രത്യേക താളത്തിലുള്ള ചിരികളൊക്കെ ഉണ്ടാക്കാന്‍ എനിക്ക് പ്രയാസമാണ്. മടികൊണ്ട് സ്റ്റേജ്ഷോകളിലൊക്കെ പാടുമ്ബോള്‍ അത്തരം ശബ്ദങ്ങളൊക്കെ വിട്ടുകളയുന്നതാണ് പതിവ്. സ്ഫടികത്തില്‍ ഉര്‍വശി കള്ളുകുടിച്ചു പാടുന്ന പാട്ടെല്ലാം ഏറെ പ്രയാസപ്പെട്ടാണ് പാടിത്തീര്‍ത്തത്. തിയേറ്ററില്‍നിന്ന് സ്ഥടികം കാണുമ്ബോള്‍ പാട്ട് രംഗമെത്തിയപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്. അത്തരം പാട്ടുകള്‍ പാടുന്നതിനുള്ള ധൈര്യവും ഉപദേശവും തന്നത് ജാനകിയമ്മയാണ്. നമ്മള്‍ മൈക്കിന് മുന്നില്‍ നിന്നല്ലേ പാടുന്നത്, എന്തിനാണ് ഇത്തരം ശബ്ദങ്ങള്‍ വരുമ്പോള്‍ ഉള്‍വലിയുന്നതെന്നും അത് പാട്ടിന്റെ ടോട്ടാലിറ്റിയെ ബാധിക്കുമെന്നും അവര്‍ ഉപദേശിച്ചു.’- ചിത്ര പറഞ്ഞു.

കടപ്പാട്: സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍

shortlink

Related Articles

Post Your Comments


Back to top button