CinemaEast Coast SpecialGeneralNEWS

മലയാളസിനിമ മയക്കുമരുന്നിന്റെ പിടിയില്‍; ഉപയോഗിക്കുന്നവരില്‍ പ്രമുഖ നടിമാരുമെന്ന് സൂചന

കൊച്ചി: മലയാളസിനിമയില്‍ വീണ്ടും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതായി വാര്‍ത്തകള്‍. 25 കോടിയോളം വില മതിക്കുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിലെത്തിയ ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസും ഐ.ബിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിശാ പാര്‍ട്ടികളിലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുമാണ് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും കൂടുതലായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിലേറെയും നഗരത്തിലെ പൗരപ്രമുഖരുടെ മക്കളും സിനിമാക്കാരുമാണ്. മോഡലുകളും നടിമാരുമാണ് നിശാ പാര്‍ട്ടികളിലെ പ്രധാന ആകര്‍ഷണം. വിശേഷ ദിവസങ്ങളില്‍ മാത്രമല്ല മറ്റ് ദിവസങ്ങളിലും ഇത്തരം നിശാപാര്‍ട്ടികള്‍ നടക്കാറുണ്ട്. അവിടെ എത്തുന്നവരില്‍ ഏറെയും ലഹരി ഉപയോഗിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകരും നടിമാരും വന്‍ തോതില്‍ ലഹരി ഉപയോഗിക്കുന്നതായാണ് വിവരം.

ഒരു ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മയക്കുമരുന്ന് ലഹരിയില്‍ തൊട്ടടുത്ത ഫ്ലാറ്റിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്നു. അയാളെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമാരംഗത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. നിശാപാര്‍ട്ടിക്ക് എത്തിച്ച ലഹരി മരുന്ന് റെയ്ഡ് നടത്തുന്നതിനിടെ ഒരു യുവതാരം പിടിലാവുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ ഒരു കോക്കസ് തന്നെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടെന്നും മയക്കുമരുന്ന് ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചതായുമാണ്‌ പറയപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button