2018-എന്ന വര്‍ഷം ഗംഭീരമാക്കാന്‍ മോഹന്‍ലാല്‍ തയ്യാറെടുക്കുന്നു. താരത്തിന്റെ പുതിയ ചിത്രം മംഗോളിയയില്‍ ചിത്രീകരണം ആരംഭിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ മംഗോളിയയിലേക്ക് പറക്കുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ സഹ സംവിധായകനായ അജോയ് വര്‍മ്മ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ത്രില്ലര്‍ ശൈലിയിലുള്ള ചിത്രമാണ് ഒരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മംഗോളിയ കൂടാതെ മുംബൈ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. ജനുവരി 18-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments