ഒരു മലയാള ഗാനത്തിന് ഇത്രയേറെ പ്രതിഷേധക്കാര്‍ ഉണ്ടാകുന്നത് ഇതാദ്യമായാണ്. പാര്‍വതി നായികയായി അഭിനയിക്കുന്ന ‘മൈ സ്റ്റോറി’യിലെ ഗാനം ഇതിനോടകം ഒരു ലക്ഷം ഡിസ്ലൈക്കുകള് പിന്നിട്ടിരിക്കുകയാണ്.മണിക്കൂറില്‍ ഏകദേശം ആയിരത്തില്‍പ്പരം ഡിസ്ലൈക്കുകളാണ് ഗാനത്തിന് ലഭിക്കുന്നത്. കസബ വിവാദവുമായി ബന്ധപ്പെട്ട പാര്‍വതിയുടെ ആരോപമാണ് പാര്‍വതി അഭിനയിച്ച ഗാനത്തിന് പ്രതിഷേധക്കാരെ ഉയര്‍ത്തുന്നത്. പാര്‍വതിയുടെ സ്ത്രീപക്ഷ നിലപാടിനെ അവഗണിക്കുന്ന നിരവധിപേര്‍ പാര്‍വതിയോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്നത് താരത്തിന്റെ ഗാനത്തിന് ഡിസ്ലൈക്കടിച്ചാണ്. ഒരു വിവാദത്തിന്റെ പേരില്‍ ഒരു നടനോ, നടിയോ ഭാഗമാകുന്ന ഒരു ഗാനത്തിന് ഇത്തരം തിരിച്ചടി ലഭിക്കുന്നത് സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഇതൊന്നു കാര്യമാക്കുന്നില്ലെന്നും, പോപ്കോണ്‍ കൊറിച്ചു കൊണ്ട് ഇതൊക്കെ ആസ്വദിക്കുകയാണെന്നും പാര്‍വതി നേരെത്തെ വ്യക്തമാക്കിയിരുന്നു. റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’യില്‍ പൃഥ്വിരാജാണ് ഹീറോ.
Post Your Comments