തമിഴ് സിനിമാ ലോകത്തേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സ്നേഹയ്ക്ക് ‘വേലൈക്കാരന്’ എന്ന ചിത്രം നല്‍കിയത് കയ്പേറിയ അനുഭവം, ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും സ്നേഹ അഭിനയിച്ച മിക്ക രംഗങ്ങളും ചിത്രത്തില്‍ നിന്ന് സംവിധായകന് നീക്കം ചെയ്തു, സ്നേഹ അഭിനയിച്ച രംഗങ്ങള്‍ മാത്രമല്ല നീക്കം ചെയ്തിട്ടുള്ളത്, ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി മറ്റു രംഗങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വേലൈക്കാരനില്‍ അഭിനയിക്കുന്നതിനായി ഏഴ് കിലോയോളം കുറച്ച സ്നേഹ ഇരുപത് ദിവസത്തില്‍ കൂടുതല്‍ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. അഞ്ചു മിനിറ്റ് മാത്രമാണ് സ്നേഹ സ്ക്രീനിലുള്ളത്. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് സ്നേഹ വ്യക്തമാക്കി.തിയേറ്ററില്‍ ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു. സ്നേഹ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.
ശിവകാര്ത്തികേയന് നായകനായി അഭിനയിക്കുന്ന വേലൈക്കാരാനില് നയന്‍ താരയാണ് ഹീറോയിനായി അഭിനയിച്ചത്. മികച്ച അഭിപ്രായത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രതിനായക വേഷത്തിലെത്തുന്നത്.
Post Your Comments