2018-ജയറാം എന്ന നടന് മികച്ച തുടക്കമാണ് സമ്മാനിക്കുന്നത്. നല്ല കുറേയധികം പ്രോജക്റ്റുകളുമായിട്ടാണ് ജയറാം 2018-ലേക്ക് കാലെടുത്തു വയ്ക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈ തൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തിലൂടെ ജയറാം വീണ്ടും പ്രേക്ഷകരുടെ ഇഷ്ട നായകനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജയറാം ആക്ടിംഗ് തിരികെയെത്തിയിരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു കഴിഞ്ഞ ശേഷം ആരാധകര്‍ പങ്കുവയ്ക്കുന്നത്.
സലിം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഡയലോഗ് ഇപ്പോഴേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. “സ്ത്രീകളോട് ഏറ്റുമുട്ടിയവര്ക്കൊക്കെ സ്വയം തകര്‍ന്നടിഞ്ഞ കഥകളെ പറയാനുള്ളൂ” എന്ന ചിത്രത്തിലെ ഡയലോഗ് കയ്യടികളോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
ഡോക്ടര്‍ സക്കറിയ തോമസും, ആല്വിന് ആന്റണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുന്നത് അനുശ്രീയാണ്. നെടുമുടി വേണു, ശ്രീനിവാസന്, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്. സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.സലിം കുമാറും രസകരമായ ഒരു കഥാപാത്രമായി ചിത്രത്തിലുണ്ട്. ജനുവരി 12-നു ചിത്രം പ്രദര്‍ശനത്തിനെത്തും.
Post Your Comments