സീരിയല്‍ രംഗത്ത് തിളങ്ങി നില്ക്കുന്ന താരമാണ് ഉമ. ജനപ്രിയ സീരിയലുകള്‍ക്കൊപ്പം സിനിമയിലും ഉമ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിറയുകയാണ് ഉമയുടെ പേര്. നടന് ജയന് തന്റെ വല്യച്ഛന് ആണെന്ന് ഉമ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വാദം തെത്തനെന്നും മറ്റും പറഞ്ഞു നടന് ആദിത്യനും സഹോദരി ലക്ഷ്മിയും രംഗത്ത് എത്തി. ജയന് ഒരു സഹോദരനെ ഉള്ളുവെന്നും അത് തന്റെ പിതാവ് സോമന് നായരാണെന്നും ആദിത്യന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
ഇത്തരം വിവാദങ്ങള്‍ തന്റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടായതാണെന്നും ആ ദിവസങ്ങളില്‍ മറിക്കാന്‍ വരെ തോന്നിയെന്നും ഉമ പറയുന്നു. ഉമയുടെ വാക്കുകള്‍ ഇങ്ങനെ ..”ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള് എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന് നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്”.
Post Your Comments