CinemaGeneralKollywoodMollywoodNEWSWOODs

അഭിനയിക്കാന്‍ വിളിപ്പിച്ചിട്ടു കരയിപ്പിച്ചു വിട്ട സംഭവത്തെക്കുറിച്ച് നടന്‍ റിയാസ് ഖാന്‍

 

സിനിമാ മേഖലയില്‍ തന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയക്കിയിരിക്കുകയാണ് നടന്‍ റിയാസ് ഖാന്‍. ഈ വര്‍ഷങ്ങളില്‍ സിനിമ മേഖലയില്‍ നിന്നുമുണ്ടായിട്ടുള്ള ദുരനുഭവങ്ങളെ ക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ വെളിപ്പെടുത്തുന്നു.

”എന്‍ ശ്വാസക്കാട്രേ എന്ന സിനിമയുടെ ചിത്രീകരണം എവി എം സ്റ്റുഡിയോയില്‍ നടക്കുന്ന സമയം. അരവിന്ദ് സ്വാമിയാണ് നായകന്‍. ഒരു ഇന്‍വസ്റ്റിഗേറ്ററുടെ വേഷമാണ് ചിത്രത്തില്‍ എന്നായിരുന്നു പറഞ്ഞത്. അതിനനുസരിച്ച് ഷൂട്ടിങ്ങിനായി ചെന്നു. ആദ്യ ദിവസം മേക്കപ്പ് ഇട്ടു ഇരുന്നെങ്കിലും ഷൂട്ടിങ്ങിനായി ആരും വിളിച്ചില്ല. അടുത്ത ദിവസമായിരിക്കും തന്റെ ഭാഗം എന്ന് വിചാരിച്ചു പിറ്റേന്നും ഷൂട്ടിംഗ് സ്ഥലത്ത് ചെന്നു. അന്ന് അവര്‍ വൈകുന്നേരം ഷോട്ടിനു വിളിച്ചു. ലാപ്‌ ടോപ്പില്‍ എന്തെങ്കിലും ടൈപ്പ് ചെയ്യാന്‍ അവര്‍ പറഞ്ഞു. അത് ചിത്രീകരിച്ചു. പക്ഷെ അതില്‍ തന്റെ കൈകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരവിന്ദ് സ്വാമിയുടെ ഡ്യൂപ്പ് ആയിട്ടായിരുന്നു ആ ഭാഗത്ത് താന്‍ അഭിനയിച്ചത്. അത് അറിഞ്ഞപ്പോള്‍ കരഞ്ഞും കൊണ്ട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും വീട്ടിലേയ്ക്ക് പോയി” റിയാസ് ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button