CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

രാഷ്ട്രീയ പ്രവേശനം; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ നടി മഞ്ജുവാര്യര്‍ സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകയില്‍ ഒരാള്‍ കൂടിയാണ്. കൂടാതെ രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരം കഴിഞ്ഞ ദിവസം ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് മഞ്ജുവാര്യരുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമാണെന്ന ചില വാര്‍ത്തകള്‍ വന്നിരുന്നു.

രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി താരം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തന്റെ സംതൃപ്തിക്ക് വേണ്ടിയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. .

‘ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ചിന്തിക്കുന്നില്ല. ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി, വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്തമാണ്. എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ ഓഖി ദുരന്ത ബാധിതരെ കാണാന്‍ പോയത്’ മഞ്ജു വാര്യര്‍ വ്യക്തമാക്കി. സൂര്യാ ഫെസ്റ്റിവലിലെ വനിതാ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 

shortlink

Related Articles

Post Your Comments


Back to top button