
തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ആട് 2. ജയസൂര്യ നായകനായി എത്തിയെ ഈ ചിത്രം ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ വിജയയത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.
നിര്‍മ്മാതാവ് എന്ന നിലയില്‍ ആരും ആഗ്രഹിക്കാത്ത ഒന്നാണ് സെറ്റില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുക എന്നത്. ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായത്. നിര്‍മ്മാതാവ് വിജയ് ബാബു ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”വിനായകന് പിന്നിലേക്ക് ജീപ്പില്‍ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ ആ രംഗം അത്ര എളുപ്പം ആയിരുന്നില്ല. സ്ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. വളരെ ദൂരെ നിന്നവര്‍ക്ക് പോലും ആഘാതം ഏറ്റു. വിനായകന്റെ തലയെല്ലാം ചൂട് ഏറ്റു. പെട്ടെന്ന് സെറ്റിലെ എല്ലാവരും ചേര്‍ന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു”. വിജയ് ബാബു പറഞ്ഞു
Post Your Comments