തെന്നിന്ത്യന്‍ താരം ശ്രുതി ഹസനും കാമുകനുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആദ്യമായല്ല ഒരു നടിയുടെ പ്രണയം ചര്‍ച്ചയാകുന്നത്. ഇതിനു മുന്‍പ് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മലയാളത്തില്‍ നിന്നും തമിഴിലെത്തുകയും ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കുകയും ചെയ്ത നടിയാണ് നയന്‍താര. നയന്‍താര സംവിധായകന് വിഘ്നേശ് ശിവനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടു കാലങ്ങളായി. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും അവ വൈറലാവുകയും ചെയ്തിരുന്നു.
വിഘ്നെഷിനു മുന്‍പ് ചിമ്പു, പ്രഭുദേവ തുടങ്ങിയ താരങ്ങളുമായി നയന്‍സിനു ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Post Your Comments