CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

നടന്‍ മാധവിനു പിന്നാലെ മലയാള നടനും പരസ്യത്തിനുമെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

 

വീണ്ടും പ്രതിക്കൂട്ടില്‍ ആകുകയാണ് നടന്‍ ഫഹദ് ഫാസില്‍. ആഷിക് അബു സംവിധാനം ചെയ്തു ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യമാണ് പരാതിയ്ക്ക് കാരണം. പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടി പരസ്യത്തിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.

1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

ഇതിനു മുന്‍പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം നടന്‍ മാധവനെ നായകനാക്കി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പരസ്യത്തില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്തിനെതിരെ സംഘടന മുന്നോട്ട് വന്നിരുന്നു. ഫൗണ്ടേഷന്റെ പരാതിയെ തുടര്‍ന്നു ഈ പരസ്യം പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button