ബോളിവുഡിലെ എവര്‍ഗ്രീന്‍ റൊമാന്റിക് നായകനാണ് രാജേഷ് ഖന്ന. സിനിമയിലെ ഈ നായകന് ജീവിതത്തിലും പ്രണയ നായകന് തന്നെയായിരുന്നു. ഡിസൈനറും അഭിനേത്രിയുമായ അഞ്ജു മഹേന്ദ്രയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൂട്ടുകാരി. എന്നാല്‍ സിനിമയില്‍ സൂപ്പര്‍താരമായി നിന്ന അദ്ധത്തിന്റെ ജീവിതത്തില്‍ ഏഴു വര്‍ഷത്തെ ബന്ധം മാത്രമാണ് അഞ്ജുവുമായി ഉണ്ടായിരുന്നത്. അതിനു ശേഷം ഇരുവരും തമ്മില്‍ പിരിഞ്ഞു.
ഖന്നയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളുമായി കടന്നു വന്ന പതിനാറുകാരിയാണ് ഡിംപിള്‍ കപാഡിയ. ഇരുവരുടെയും വിവാഹം ബോളിവുഡില്‍ ഒരു അത്ഭുതമായിരുന്നു. എന്നാല്‍ വിവാഹ ജീവിതത്തില്‍ ഒതുങ്ങാന്‍ കഴിയാത്ത ഡിംപിള്‍ രണ്ടു കുഞ്ഞുങ്ങള്‍ ആയ ശേഷം തന്റെ കരിയറിന്റെ പേരില്‍ ഖന്നയുമായി പിരിഞ്ഞു.
ഈ വേര്‍പാടിന്റെ ഇടയിലാണ് രാജേഷ് ഖന്നയുടെ ജീവിതത്തിലേയ്ക്ക് റീന മുനിം കടന്നുവരുന്നത് . ദേവാനന്ദ് കണ്ടെത്തിയ ഈ ഗുജറാത്തി സുന്ദരി ഖന്നയുമായുള്ള ബന്ധം ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായി മാറി. എന്നാല്‍ ആ പ്രണയവും പിരിഞ്ഞു.
നിരവധി നായികമാര്‍ വെള്ളിത്തിരയിലും ജീവിതത്തിലും കടന്നു വന്ന ഖന്നയുടെ ജീവിതത്തിന്റെ അവസാന നാളുകളില്‍ തണലായത് ഡിംപിള്‍ കപാഡിയ ആയിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഡിംപിള്‍ ചികിത്സാ കാലത്ത് അദ്ദേഹത്തിനൊപ്പം താമസിക്കുകയും ജീവിതത്തില്‍ തണലാവുകയും ചെയ്തു.
Post Your Comments