2017-എന്ന വര്‍ഷം കടന്നു പോകുമ്പോള്‍ ഫഹദ് ഫാസില്‍ എന്ന നടന് മലയാള സിനിമ സംഭാവന ചെയ്തത് രണ്ടു മികച്ച കഥാപാത്രങ്ങളാണ്. പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ ആയിരുന്നു ഈ വര്‍ഷത്തെ ഫഹദിന്റെ ആദ്യ ചിത്രം. മനോജ് എബ്രഹാം എന്ന എംബസി ഉദ്യോഗസ്ഥനായി പ്രേക്ഷകരെ ഞെട്ടിച്ച ഫഹദ് ഫാസിലിന് ‘ടേക്ക് ഓഫ്’ നല്‍കിയത് മികച്ച തുടക്കമായിരുന്നു.
‘ടേക്ക് ഓഫ് എന്ന ക്ലാസ് ചിത്രത്തിനു ശേഷം ഫഹദ് ഫാസില്‍ അഭിനയിച്ചത് റാഫിയുടെ മുഴുനീള കോമഡി എന്റര്‍ടെയ്ന്‍മെന്റായ ‘റോള്‍ മോഡല്‍’സിലായിരുന്നു, വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന ഫഹദ് ഫാസിലിനു ഈ വര്‍ഷം പിഴച്ചത് ‘റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചതാണെന്ന് സംശയമില്ലാതെ പറയേണ്ടി വരും. റംസാന്‍ റിലീസായി എത്തിയ ചിത്രം വേണ്ടത്ര രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാതിരുന്നത് ചിത്രത്തിന് കനത്ത തിരിച്ചടി സമ്മാനിച്ചു. ബോക്സോഫീസില്‍ വിജയം നേടാനുള്ള ചിരി മരുന്ന് ചിത്രത്തിലുണ്ടായിരുന്നെങ്കിലും വലിയ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്.
‘റോള്‍ മോഡല്‍ല്‍സ്’ ഇറങ്ങി അധികം വൈകാതെ തന്നെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ റിലീസ് ചെയ്തതോടെ ഫഹദ് ഫാസില്‍ പഴയ ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തി, കള്ളന്‍ പ്രസാദിനെ അതിഭാവുകത്വമില്ലാതെ അതിമനോഹരമായാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. വര്‍ഷാവസാനം ക്രിസ്മസ് റിലീസായി എത്തിയ ഫഹദിന്റെ ആദ്യ തമിഴ് ചിത്രം വെലൈക്കാരനും മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്, ചിത്രത്തില്‍ ഫഹദിന്റെ പ്രതിനായക കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.
Post Your Comments