അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന സിനിമയാണ് ആമി. കമല്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. മാധവിക്കുട്ടിയുടെ സഹോദരി നാലപ്പാട്ട് ഡോ. സുലോചനയായി അഭിനയിക്കുന്നത് വിനയപ്രസാദ് ആണ്. മാധവിക്കുട്ടിയുടെ ചില നോവലുകള്‍ വായിച്ചിട്ടുണ്ട്. നേരില്‍ കാണണം എന്നും ആഗ്രഹിച്ചിരുന്നു. അവരുടെ മരണവിവരം അറിഞ്ഞപ്പോഴും കാണണമെന്ന് ആഗ്രഹിച്ചിരുന്നതായും അതിനും കഴിഞ്ഞില്ലെന്നും വിനയപ്രസാദ് പറയുന്നു. എന്നാല്‍ വിനയപ്രസാദ് ഇപ്പോള്‍ സന്തോഷത്തിലാണ്. താനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയുടെ അനുജത്തിയായി അഭിനയിക്കാന്‍ കഴിഞ്ഞതാണ് സന്തോഷിക്കാനുള്ള കാരണം.
മുരളി ഗോപി, ടോവിനോ തോമസ് , അനൂപ് മേനോൻ, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോൻ, ശ്രീദേവി ഉണ്ണി, അനിൽ നെടുമങ്ങാട്, സുശീൽകുമാർ, ശിവൻ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യരും,ജയറാമും അഭിനയിച്ച കൃഷണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലും വിനയപ്രസാദ് അഭിനയിച്ചിരുന്നു.ഇരുപത് വര്‍ഷത്തിന് ശേഷം കമലും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു.
റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുൽസാറിന്റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ശ്രീഗർ പ്രസാദ്, കലാസംവിധാനം- സുനിൽ ബാബു. അരോമ മോഹനാണ് പ്രൊഡക്ഷൻ കണ്ട്രോളർ.
Post Your Comments