തന്റെ വലിയൊരു സ്വപ്നം സഫലമാകാതിരുന്നതിന്റെ വിഷമം പങ്കുവച്ചു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ബറേലി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണം ആ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായില്ല. ബറേലി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാനായി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് പ്രിയങ്ക ബറേലിയിലേയ്ക്ക് പോകാന്‍ ഒരുങ്ങിയത്. എന്നാല്‍, ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പ്രിയങ്കയുടെ വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചില്ല.
തന്റെ വലിയൊരു സ്വപ്നം സഫലമാകാതിരുന്നതിന്റെ വിഷമം താരം ട്വിറ്ററിലൂടെ പങ്കുവച്ചു. ”ഞാന്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ദേവന്മാരോടും ദേവതകളോടും പ്രാര്‍ഥിക്കുകയാണ്, ദയവു ചെയ്ത് നിങ്ങള്‍ ഈ ആകാശത്തെ തടസ്സങ്ങള്‍ നീക്കിത്തരൂ. ഒരു മണിക്കൂര്‍ കാത്തിരുന്നശേഷവും വിമാനത്തിന് പറക്കാനുള്ള അനുമതി ലഭിക്കാതായതോടെ പ്രിയങ്കയുടെ ക്ഷമകെട്ടു. എയര്‍ ട്രാഫിക് കണ്ട്രോള് എന്നെ പറക്കാന്‍ അനുവദിക്കില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ ഹൃദയം തകരുന്നു. ഇതെന്റെ ജീവിതത്തിലെ വിശേഷപ്പെട്ടൊരു നിമിഷമായിരുന്നു” പ്രിയങ്ക ട്വീറ്റ് ചെയ്തു.
Post Your Comments