സിനിമയിലെ ഗ്രാമീണ സുന്ദരിയാണ് നവ്യ. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരവുമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത നവ്യ ഇടയ്ക്ക് ചില ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും സിനിമകളിലൂടെയും തിരിച്ചു വരവ് നടത്തിയിരുന്നു.
ഈയിടെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. താരത്തിന്റെ അപ്പൂപ്പനുമൊത്തുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. നവ്യക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അമ്മൂമ്മയുടെ കൂടി വിളിക്കേണ്ടെ എന്ന് ചോദിക്കുന്ന അപ്പൂപ്പനോട് അമ്മൂമ്മ വേണ്ട അപ്പൂപ്പന്‍ മാത്രം മതി ഞാന്‍ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോ എടുക്കുള്ളു എന്ന് നവ്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന അപ്പൂപ്പനെയും വിഡിയോയില്‍ കാണാം.
Post Your Comments